ഡോക്ടർമാരെ ആദരിച്ചു

Friday 04 July 2025 12:06 AM IST
ഡോക്ടേഴ്സ് ദിനത്തിൽ മഞ്ചേരി ടൗൺ ലയൺസ് ക്ലബ് ഡോക്ടർമാരെ ആദരിക്കുന്നു

മലപ്പുറം: ഡോക്ടഴ്സ് ദിനത്തിൽ മഞ്ചേരി ടൗൺ ലയൺസ് ക്ലബ് നാലു ഡോക്ടർമാരെ ആദരിച്ചു . ഡോ. സോനു സുനിൽ, ഡോ. പി.എസ്. അർജുൻ, ഡോ. മുഹമ്മദ് റാഷിദ് ,ഡോ. സി. അരുൺ സേത്ത് എന്നിവരെയാണ് ആദരിച്ചത്. തൃക്കലങ്ങോട് പെയിൻ ആൻഡ് പാലിയേറ്റീവിന് ഗ്ലൂക്കോമീറ്റർ നൽകി. ലയൺസ് ക്ലബ്ബ് പ്രസിഡന്റ് കെ .എം. വിബിൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കുഞ്ഞൻ, ട്രഷറർ മധു ലാകയിൽ , മുൻപ്രസിഡന്റ് മനോജ് കുമാർ, അനിൽ പട്ടത്ത് , എ.പി. അബ്ദുൾ കരീം, പെയിൻ ആൻഡ് പാലിയേറ്റീവ് സെക്രട്ടറി സെയ്ദ് എം. അബ്ദുറഹ്മാൻ തുടങ്ങിയവർ സംസാരിച്ചു. ജൂലായ് അഞ്ചിന് മഞ്ചേരിയിൽ നടക്കുന്ന ചടങ്ങിൽ പുതിയ വർഷത്തേക്കുള്ള ഭാരവഹികൾ ചുമതലയേൽക്കലും കുടുംബ സംഗമവും നടക്കുമെന്ന് പ്രസിഡന്റ് കെ.എം. വിബിൻ അറിയിച്ചു.