ക്രിയേറ്റീവ് പാരന്റിംഗ് ക്ലാസും വിജയികളെ ആദരിക്കലും 

Friday 04 July 2025 12:09 AM IST
ഉമ്മത്തൂർ യുപി സ്‌കൂളിൽ കമ്മ്യൂണിറ്റി കൗൺസലർ ഹാജറ എം വി ക്രിയേറ്റീവ് പാരന്റിങ് ക്ലാസ്സ് എടുക്കുന്നു

ഉമ്മത്തൂർ: എ.എം.യു.പി സ്‌കൂൾ ഉമ്മത്തൂർ ഓപ്പൺ ഓഡിറ്റോറിയത്തിൽ രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കുമായി ക്രിയേറ്റീവ് പാരന്റിങ് ക്ലാസ് സംഘടിപ്പിച്ചു. കേരള ന്യൂനപക്ഷ വകുപ്പ് പ്രീ മാരിറ്റൽ ഫാക്കൽറ്റിയും കമ്മ്യൂണിറ്റി കൗൺസലറുമായ എം.വി.ഹാജറ ക്ലാസെടുത്തു.

പ്രധാനാദ്ധ്യാപകൻ ടി. അൻവർ, വാർഡ് മെമ്പർ എം. മുഹമ്മദലി,പി.ടി.എ പ്രസിഡന്റ് ടി. യൂസുഫ്, പി.ടി.എ വൈസ് പ്രസിഡന്റ് അബ്ദുള്ള, എം.ടി.എ പ്രസിഡന്റ് എം.സഫിയ, മാനേജ്‌മെന്റ് പ്രതിനിധി മുഹമ്മദ്, സ്‌കൂൾ പ്രൊട്ട‌ക്ഷ‌ൻ ഗ്രൂപ്പ് ചെയർമാൻ പി. ഹംസ, ഓഡിറ്റർ പി. മരക്കാർ, മുൻ പി.ടി.എ പ്രസിഡന്റ് കുഞ്ഞുമുഹമ്മദ് ,വിരമിച്ച അദ്ധ്യാപിക കെ.വി. ഹഫ്സത്ത്, എസ്.ആർ.ജി കൺവീനർ പി. അബ്ദുസ്സലാം, സ്റ്റാഫ് സെക്രട്ടറി പി. സാഹിർ, സീനിയർ അസിസ്റ്റന്റ് ഷീജ വിൽസൺ എന്നിവർ പ്രസംഗിച്ചു.