നാളെ കെ എസ് യുവിന്റെ വിദ്യാഭ്യാസ ബന്ദ്, സംസ്ഥാന വ്യാപകമായി പ്രതിഷേധം
Thursday 03 July 2025 8:45 PM IST
തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ വിദ്യാഭ്യാസ നയങ്ങൾക്കെതിരെ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിന് നേരെയുണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി കെ.എസ്.യു നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു.
കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ പൊലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. മാർച്ചിനിടെ നിരവദി പ്രവർത്തകർക്ക് പരിക്കേറ്റതായി കെ.എസ്.യു അറിയിച്ചു. പൊലീസ് പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിക്കുകയും ലാത്തിച്ചാർജ് നടത്തുകയും ചെയ്തു. പൊലീസിന് നേരെ കല്ലേറുമുണ്ടായി. സമരത്തിനിടെ കെ.എസ്.യു സംസ്ഥാന അദ്ധ്യക്ഷൻ അലോഷ്യസ് സേവ്യറിന് പരിക്കേറ്റിരുന്നു.