ക്വിസ് മത്സരം 12ന്
Friday 04 July 2025 1:53 AM IST
പാലക്കാട്: പി.എൻ.പണിക്കർ ദേശീയ വായന മാസാചരണത്തിന്റെ ഭാഗമായി ജൂലായ് 12ന് ജില്ലാതല ക്വിസ് മത്സരം നടത്തുന്നു. രാവിലെ 10ന് പാലക്കാട് ബി.ഇ.എം എച്ച്.എസ്.എസിലാണ് മത്സരം. പാലക്കാട് ജില്ലയിലെ അംഗീകൃത ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് സ്കൂൾ പ്രധാന അദ്ധ്യാപകന്റെ സാക്ഷ്യപത്രത്തോടു കൂടി രണ്ട് കുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. ജില്ലയിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്നവർക്ക് സംസ്ഥാന തലത്തിൽ മത്സരിക്കാം. ജൂലായ് 11ന് വൈകീട്ട് അഞ്ച് വരെ രജിസ്റ്റർ ചെയ്യാം. ഫോൺ: 8075862027,9656607119.