വീണ്ടും നിപ: പാലക്കാട്ടെ യുവതി ചികിത്സയിൽ
Friday 04 July 2025 1:03 AM IST
മണ്ണാർക്കാട്: സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു. പാലക്കാട് മണ്ണാർക്കാട് നാട്ടുകൽ സ്വദേശിയായ 40കാരിക്കാണ് പ്രാഥമിക പരിശോധനയിൽ രോഗബാധ സ്ഥിരീകരിച്ചത്. വിശദ പരിശോധനയ്ക്കായി സാമ്പിൾ പൂനെ വൈറോളജി ലാബിലേക്ക് അയച്ചു. യുവതി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യസ്ഥിതി ഗുരുതരമാണെന്നാണ് വിവരം. യുവതിക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. സമ്പർക്ക പട്ടികയിലുള്ളവരുടെ പേരുവിവരങ്ങൾ ശേഖരിച്ച് ആരോഗ്യ വകുപ്പ് നിരീക്ഷണം തുടങ്ങി.