ഗുരുദേവജയന്തി ആഘോഷം: ഭക്തജനയോഗം നാളെ
Friday 04 July 2025 1:08 AM IST
ശിവഗിരി : ശ്രീനാരായണ ഗുരുദേവന്റെ 171-ാമത് ജയന്തി ആഘോഷം ശിവഗിരി മഠത്തിന്റെ നേതൃത്വത്തിൽ നടത്തുന്നതിനുള്ള ആലോചനായോഗവും കമ്മറ്റി രൂപീകരണവും നാളെ വൈകിട്ട് 3ന് ശിവഗിരി മഠത്തിൽ നടക്കും. ഗുരുപൂജാ ഹാളിൽ നടക്കുന്ന യോഗത്തിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. ഭക്തജനങ്ങളും സംഘടനാ പ്രവർത്തകരും പങ്കെടുക്കണമെന്ന് ധർമ്മസംഘം ട്രസ്റ്റ്
ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, ആഘോഷകമ്മറ്റി സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി എന്നിവർ അറിയിച്ചു.