ചരിത്രത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി എൻവിഡിയ
Friday 04 July 2025 12:38 AM IST
കൊച്ചി: ലോക ചരിത്രത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി അമേരിക്കൻ ചിപ്പ് നിർമ്മാതാക്കളായ എൻവിഡിയ മാറി. ഇന്നലെ കമ്പനിയുടെ ഓഹരി വില 161 ഡോളറിലെത്തിയതോടെ മൊത്തം വിപണി മൂല്യം 3.92 ലക്ഷം കോടി ഡോളറായി. കഴിഞ്ഞ വർഷം ഡിസംബറിൽ ആപ്പിൾ കൈവരിച്ച വിപണി മൂല്യമായ 3.915 ലക്ഷം കോടി ഡോളറെന്ന റെക്കാഡാണ് എൻവിഡിയ തകർത്തത്.
ജൂണിൽ അമേരിക്കയിലെ കാർഷികേതര മേഖലകളിൽ തൊഴിൽ അവസരങ്ങൾ പ്രതീക്ഷിച്ചതിലേറെ ഉയർന്നതോടെ വാൾസ്ട്രീറ്റും നാസ്ദാക്കും ഇന്നലെ റെക്കാഡ് ഉയരത്തിയിരുന്നു. സാമ്പത്തിക മേഖല മികവിൽ തുടരുന്നതിനാൽ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് തിടുക്കത്തിൽ പലിശ നിരക്ക് കുറയ്ക്കില്ലെന്ന വിലയിരുത്തലിൽ ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ ശക്തിയാർജിച്ചു. ഇതോടൊപ്പം രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 3,320 ഡോളറിലേക്ക് മൂക്കുകുത്തി.