സൂംബയെ വിമർശിച്ച അദ്ധ്യാപകന് സസ്‌പെൻഷൻ
Friday 04 July 2025 12:00 AM IST
മണ്ണാർക്കാട്: ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി വിദ്യാലയങ്ങളിൽ കുട്ടികൾക്ക് സൂംബ പരിശീലനം നൽകാനുള്ള തീരുമാനത്തെ വിമർശിച്ച അദ്ധ്യാപകന് സസ്‌പെൻഷൻ. സർക്കാരിനെതിരെ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ട എടത്തനാട്ടുകര ടി.എ.എം യു.പി സ്‌കൂളിലെ അദ്ധ്യാപകനായ ടി.കെ.അഷ്റഫിനെയാണ് സ്‌കൂൾ അധികൃതർ സസ്‌പെൻഡ് ചെയ്തത്. വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശ പ്രകാരമാണ് നടപടി. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറിയുമാണ് അഷ്റഫ്. താൻ പൊതുവിദ്യാലയത്തിലേക്ക് കുട്ടിയെ അയയ്ക്കുന്നത് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലക്ഷ്യംവച്ചാണെന്നും ആൺ-പെൺ കൂടിക്കലർന്ന് അൽപ്പവസ്ത്രം ധരിച്ച് മ്യൂസിക്കിന്റെ താളത്തിൽ തുള്ളുന്ന സംസ്‌കാരം പഠിക്കാൻ വേണ്ടിയല്ലെന്നുമാണ് അഷ്‌റഫ് പറഞ്ഞത്.