ഡിജിപിക്ക് ഗവർണറുടെ കത്ത് : രാജ്ഭവനിലെ സുരക്ഷാ വീഴ്ചയിൽ കേസെടുക്കണം

Friday 04 July 2025 12:00 AM IST

തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷനെത്തുടർന്ന് രാജ്ഭവനിലേക്ക് എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും നടത്തിയ പ്രതിഷേധത്തിനിടെ സുരക്ഷാ വീഴ്ചയുണ്ടായതിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പി റവാഡ ചന്ദ്രശേഖറിന് ഗവർണർ ആർ.വി. ആർലേക്കർ കത്ത് നൽകി.

രാജ്ഭവന് കിട്ടിയ വിവര പ്രകാരം, ബുധനാഴ്ച രാത്രി നടന്ന സമരത്തിൽ സമരക്കാർ രാജ്ഭവന്റെ ഗേറ്റ് മറികടന്ന് അകത്ത് കയറിയെന്നും പൊലീസ് അനുനയിപ്പിച്ച് അവരെ പുറത്തിറക്കിയെന്നുമാണ് വ്യക്തമാവുന്നത്. ഇക്കാര്യത്തിൽ അടിയന്തരമായി അന്വേഷണം നടത്തി സുരക്ഷാ വീഴ്ചയ്ക്ക് കാരണക്കാരായ പൊലീസുകാരെയും അകത്ത് കടന്നവരെയും കണ്ടെത്തി കേസെടുക്കണം. സുരക്ഷാ വീഴ്ചയെക്കുറിച്ച് ഡി.ജി.പി വിശദീകരിക്കണം. സുരക്ഷാ വീഴ്ച ഗുരുതരമായാണ് രാജ്ഭവൻ കണക്കാക്കുന്നത്. നിയമപരമായ നടപടികൾ ഉടനടിയുണ്ടാവണമെന്നും ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ട്. സെനറ്റ് ഹാളിൽ ഗവർണർ പങ്കെടുത്ത സ്വകാര്യ ചടങ്ങിൽ ഭാരതാംബ ചിത്രമുപയോഗിച്ചെന്ന പേരിൽ ചടങ്ങിനുള്ള അനുമതി റദ്ദാക്കിയതിനെത്തുടർന്നാണ് രജിസ്ട്രാറെ വി.സി സസ്പെൻഡ് ചെയ്തത്.

ര​ജി​സ്ട്രാ​റെ​ ​സ​സ്പെ​ൻ​ഡ് ​ചെ​യ്ത​ത് ച​ട്ട​വി​രു​ദ്ധം​:​ ​മ​ന്ത്രി​ ​ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ലാ​ ​ര​ജി​സ്ട്രാ​ർ​ ​കെ.​എ​സ്.​ ​അ​നി​ൽ​കു​മാ​റി​നെ​ ​സ​സ്‌​പെ​ൻ​ഡ് ​ചെ​യ്ത​ ​വൈ​സ്ചാ​ൻ​സ​ല​ർ​ ​മോ​ഹ​ന​ൻ​ ​കു​ന്നു​മ്മ​ലി​ന്റെ​ ​ന​ട​പ​ടി​ ​ച​ട്ട​വി​രു​ദ്ധ​മാ​ണെ​ന്ന് ​മ​ന്ത്രി​ ​വി.​ശി​വ​ൻ​കു​ട്ടി​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞു.​ ​അ​ച്ച​ട​ക്ക​ന​ട​പ​ടി​ക്കു​ള്ള​ ​അ​ധി​കാ​രം​ ​ര​ജി​സ്ട്രാ​റെ​ ​നി​യ​മി​ക്കു​ന്ന​ ​സി​ൻ​ഡി​ക്കേ​റ്റി​നാ​ണ്.​ 10​ ​ദി​വ​സ​ത്തി​ൽ​ ​കൂ​ടു​ത​ൽ​ ​ലീ​വ് ​അ​നു​വ​ദി​ക്കാ​നു​ള്ള​ ​അ​ധി​കാ​രം​ ​പോ​ലും​ ​വി.​സി​ക്കി​ല്ല.​ ​സ​ർ​വ​ക​ലാ​ശാ​ല​ ​ച​ട്ടം​ 10​ ​(13​)​ ​അ​നു​സ​രി​ച്ചാ​ണ് ​വി.​സി​യു​ടെ​ ​ന​ട​പ​ടി.​ ​എ​ന്നാ​ൽ​ ​ച​ട്ടം​ 10​ ​(14​)​ ​ൽ​ ​വി.​സി​യു​ടെ​ ​അ​ധി​കാ​രം​ ​നി​ർ​വ​ചി​ക്കു​ന്നു​ണ്ട്.​ ​അ​സി​സ്റ്റ​ന്റ് ​ര​ജി​സ്ട്രാ​ർ​ ​വ​രെ​യു​ള്ള​വ​ർ​ക്കെ​തി​രെ​ ​മാ​ത്ര​മേ​ ​വി.​സി​ക്ക് ​അ​ച്ച​ട​ക്ക​ ​ന​ട​പ​ടി​യെ​ടു​ക്കാ​നാ​കൂ. ഗ​വ​ർ​ണ​ർ​ ​വേ​ദി​യി​ലി​രി​ക്കെ​ ​പ​രി​പാ​ടി​ ​റ​ദ്ദാ​ക്കി​ ​ഉ​ത്ത​ര​വ് ​ന​ൽ​കി​യെ​ന്ന​ ​ആ​രോ​പ​ണം​ ​ശ​രി​യ​ല്ല.​ ​അ​തി​നും​ ​മു​മ്പ് ​പ​രി​പാ​ടി​ ​റ​ദ്ദാ​ക്കി​ക്കൊ​ണ്ടു​ള്ള​ ​ഉ​ത്ത​ര​വി​റ​ങ്ങി.​ ​എ​ന്നാ​ൽ​ ​സം​ഘാ​ട​ക​രു​ടെ​ ​സെ​ക്ര​ട്ട​റി​ ​ഉ​ത്ത​ര​വ് ​കൈ​പ്പ​റ്റാ​ൻ​ ​വി​സ​മ്മ​തി​ച്ചു.​ ​തു​ട​ർ​ന്ന് ​മെ​യി​ൽ​ ​ചെ​യ്യു​ക​യാ​യി​രു​ന്നു.​ ​സം​ഭ​വ​സ്ഥ​ല​ത്ത് ​സം​ഘ​ർ​ഷാ​വ​സ്ഥ​യു​ണ്ടെ​ന്ന​റി​ഞ്ഞി​ട്ടും​ ​ഗ​വ​ർ​ണ​ർ​ ​ച​ട​ങ്ങി​ൽ​ ​പ​ങ്കെ​ടു​ത്തു.​ ​ഭാ​ര​താം​ബ​യെ​ ​ര​ജി​സ്ട്രാ​ർ​ ​മാ​നി​ച്ചി​ല്ലെ​ന്നാ​ണ് ​മ​റ്റൊ​രു​ ​ആ​രോ​പ​ണം.​ ​കാ​വി​ക്കൊ​ടി​യേ​ന്തി​യ​ ​വ​നി​ത​യാ​ണോ​ ​ഭാ​ര​താം​ബ​?​ ​ഇ​ന്ത്യ​ൻ​ ​അ​തി​ർ​ത്തി​യെ​ ​മാ​നി​ക്കാ​ത്ത,​ ​ഭ​ര​ണ​ഘ​ട​ന​ ​പ​റ​യാ​ത്ത​ ​ഒ​ന്നി​നെ​യും​ ​അം​ഗീ​ക​രി​ക്കി​ല്ല. ഗ​വ​ർ​ണ​റാ​ണ് ​സ​ർ​വ​ക​ലാ​ശാ​ല​ ​ച​ട്ട​ങ്ങ​ളോ​ട് ​അ​നാ​ദ​ര​വ് ​കാ​ണി​ച്ച​ത്.​ ​ച​ട്ട​ലം​ഘ​ന​മു​ള്ള​തി​നാ​ൽ​ ​റ​ദ്ദാ​ക്കി​യെ​ന്ന​റി​ഞ്ഞി​ട്ടും​ ​പ​രി​പാ​ടി​യി​ൽ​ ​പ​ങ്കെ​ടു​ത്ത​ ​ഗ​വ​ർ​ണ​റു​ടേ​ത് ​ഗു​രു​ത​ര​ ​ച​ട്ട​ലം​ഘ​ന​മാ​ണ​മെ​ന്നും​ ​മ​ന്ത്രി​ ​വ്യ​ക്ത​മാ​ക്കി.

സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​രാ​ഷ്ട്രീ​യ​ക്ക​ളി: സ്റ്റാ​ഫ്‌​ ​യൂ​ണി​യൻ

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​അ​ര​ങ്ങേ​റു​ന്ന​ ​സം​ഭ​വ​വി​കാ​സ​ങ്ങ​ൾ​ ​നാ​ളു​ക​ളാ​യി​ ​ന​ട​ക്കു​ന്ന​ ​രാ​ഷ്ട്രീ​യ​ ​വ​ടം​വ​ലി​യു​ടെ​ ​ഭാ​ഗ​മാ​ണെ​ന്ന് ​യൂ​ണി​വേ​ഴ്സി​റ്റി​ ​സ്റ്റാ​ഫ്‌​ ​യൂ​ണി​യ​ൻ​ ​ആ​രോ​പി​ച്ചു.​ ​മ​താ​ഭി​മു​ഖ്യ​മു​ള്ള​ ​സം​ഘ​ട​ന​യ്ക്ക് ​സെ​ന​റ്റ് ​ഹാ​ൾ​ ​അ​നു​വ​ദി​ച്ച​തും​ ​പി​ന്നീ​ട് ​ന​ട​ന്ന​ ​സം​ഭ​വ​ങ്ങ​ളും​ ​രാ​ഷ്ട്രീ​യ​ ​ഗൂ​ഢാ​ലോ​ച​ന​യാ​ണെ​ന്ന് ​സം​ശ​യി​ക്കു​ന്ന​താ​യും​ ​അ​ത് ​സം​ബ​ന്ധി​ച്ച് ​അ​ന്വേ​ഷ​ണം​ ​വേ​ണ​മെ​ന്നും​ ​യൂ​ണി​യ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​സ്ഥി​രം​ ​വൈ​സ് ​ചാ​ൻ​സ​ല​റു​ടെ​ ​അ​ഭാ​വ​ത്തി​ന് ​പു​റ​മേ​ ​ര​ജി​സ്ട്രാ​റു​ടെ​ ​സ​സ്പെ​ൻ​ഷ​ൻ​ ​ഗു​രു​ത​ര​മാ​യ​ ​ഭ​ര​ണ​ ​സ്തം​ഭ​ന​ത്തി​ന് ​ഇ​ട​യാ​ക്കും.