സോളാർ വൈദ്യുതിക്ക് 9 പൈസ കൂട്ടി
Friday 04 July 2025 1:42 AM IST
തിരുവനന്തപുരം: വീട്ടിൽ ഉത്പാദിപ്പിച്ച് കെ.എസ്.ഇ.ബിക്ക് വിൽകിയ സൗരോർജ്ജ വൈദ്യുതിക്ക് യൂണിറ്റിന് 9 പൈസ അധികം നൽകാൻ റെഗുലേറ്ററി കമ്മിഷൻ തീരുമാനിച്ചു. 3.15 രൂപയായിരുന്നത് 3.26 രൂപയാക്കിയാണ് ഉയർത്തിയത്. 2024 ഏപ്രിൽ 1 മുതൽ 2025 മാർച്ച് 31വരെ നൽകിയ വൈദ്യുതിക്കാണ് ഇത് ബാധകം.