യു.കെ ബ്രാൻഡായ ഫെയ്‌സ്ജിമ്മിൽ റിലയൻസ് നിക്ഷേപം

Friday 04 July 2025 12:42 AM IST

കൊച്ചി: യു.കെയിലെ ഫെയ്‌സ്ജിമ്മിൽ തന്ത്രപരമായ നിക്ഷേപം നടത്തി റിലയൻസ് റീട്ടെയൽവെഞ്ച്വേഴ്‌സ്. ഫേഷ്യൽ ഫിറ്റ്‌നെസ് ആൻഡ് സ്‌കിൻ കെയർ രംഗത്തെ ആഗോള ഇന്നവേറ്ററെന്ന നിലയിൽ പേരെടുത്ത സ്ഥാപനമാണ് ഫെയ്‌സ്ജിം. വലിയ വളർച്ചാസാദ്ധ്യതയുള്ള ബ്യൂട്ടി ആൻഡ് വെൽനെസ് രംഗത്ത് വികസന പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ ഭാഗമായാണ് റിലയൻസ് റീട്ടെയ്‌ലിന്റെ പുതിയ നീക്കം. ബ്യൂട്ടി, വെൽനെസ് രംഗത്തെ വിഖ്യാത സംരംഭകനായ ഇംഗെ തെറോൺ സ്ഥാപിച്ച സംരംഭമാണ് ഫെയ്‌സ്ജിം. നോൺ ഇൻവേസിവ് ഫേഷ്യൽ വർക്കൗട്ടുകളിലൂടെയും അത്യാധുനിക സ്‌കിൻകെയർ ഫോർമുലേഷനുകളിലൂടെയും സ്‌കിൻകെയർ രംഗത്ത് വിപ്ലവാത്മക മാറ്റം സൃഷ്ടിച്ച കമ്പനിയാണ് ഫെയ്‌സ്ജിം. വിവിധ ആഗോള വിപണികളിൽ കൾട്ട് ഫോളോവേഴ്‌സ് ഉള്ള ബ്രാൻഡാണിത്. ബ്യൂട്ടി, വെൽനെസ്, ഫിറ്റ്‌നെസ് എന്നീ മൂന്ന് ഘടകങ്ങളെയും സമംചേർത്ത് പുതിയൊരു വിഭാഗം തന്നെ സൃഷ്ടിച്ചതിന് വലിയ പ്രശംസ നേടിയിട്ടുണ്ട്. ഫെയ്‌സ് ജിമ്മിന്റെ ഇന്ത്യയിലെ സാന്നിദ്ധ്യം റിലയൻസ് റീട്ടെയ്‌ലിന്റെ ടിറയിലൂടെയായിരിക്കും സംഭവിക്കുക.