സ്വകാര്യ ബസ് പണിമുടക്ക് എട്ടിന്
Friday 04 July 2025 1:44 AM IST
തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് ബസുടമകളുടെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ സ്വകാര്യ ബസുകൾ എട്ടിന് സൂചനാ പണിമുടക്ക് നടത്തും. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ 22 മുതൽ അനിശ്ചിതകാല സമരം നടത്തുമെന്ന് സംയുക്ത സമിതി ചെയർമാൻ ഹംസ ഏരിക്കുന്നൻ, ജനറൽ കൺവീനർ ടി. ഗോപിനാഥ്, ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് കെ.കെ. തോമസ്, കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ വൈസ് പ്രസിഡന്റ് കെ.ബി. സുരേഷ് കുമാർ, ഓർഗനൈസേഷൻ ഭാരവാഹികളായ വി.എസ്. പ്രദീപ്, എൻ. വിദ്യാധരൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.