അനുസ്മരണം നടത്തി
Friday 04 July 2025 12:47 AM IST
അടൂർ : പഴകുളം മേട്ടുംപുറം സ്വരാജ് ഗ്രന്ഥശാല വായാനാ പക്ഷാചരണത്തിന്റെ ഭാഗമായി മൺമറഞ്ഞ സാഹിത്യകാരൻമാരായ പി.കേശവദേവ്, പൊൻകുന്നം വർക്കി, എ.പി.മുഹമ്മദ്, എന്നിവരെ അനുസ്മരിച്ചു. സാഹിത്യകാരൻ സജു പ്രസക്തി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് എസ് മീരാസാഹിബ് അദ്ധ്യക്ഷത വഹിച്ചു. മുരളി കുടശനാട് , മുഹമ്മദ് ഖൈസ്, എസ്. അൻവർ ഷാ എന്നിവർ സാഹിത്യകാരൻമാരെ അനുസ്മരണ പ്രഭാഷണം നടത്തി. പി.കേശവദേവിന്റെ ഓടയിൽ നിന്ന് , പൊൻകുന്നം വർക്കിയുടെ ശബ്ദിക്കുന്ന കലപ്പ, എൻ. പി മുഹമ്മദിന്റെ എണ്ണപ്പാടം എന്നീ കൃതികൾ വായിച്ച് ചർച്ച ചെയ്ത് ആസ്വാദന കുറുപ്പ് എഴുത്ത് നടത്തി.