ലഹരി വിമുക്ത ദിനാചരണം

Friday 04 July 2025 12:49 AM IST

കോഴഞ്ചേരി : ജില്ലാ ആശുപത്രിയുടെയും ജില്ലാമാനസികാരോഗ്യ കേന്ദ്രത്തിന്റെയും ഡി.എം.എച്ച്.പിയുടെയും സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്ട്ര ലഹരി വിമുക്ത ദിനാചരണം സംഘടിപ്പിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ.നിധീഷ് ഐസക്ക് സാമൂവേൽ ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരെയുള്ള ബോധവൽക്കരണം സൈക്യാട്രിക്ക് സീനിയർ കൺസൾട്ടന്റ് ഡോ.ടി.സാഗർ, ഡോ.സൂസൻ ജേക്കബ്, ഡോ.ജെസിൻ എന്നിവർ നടത്തി. പി.ആർ.ഒ ലയ സി ചാക്കോ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആർ.എം.ഒ ഡോ.ലിജി മോൻ , നേഴ്സിംഗ് സൂപ്രണ്ട് കെ.മിനിമോൾ എന്നിവർ സംസാരിച്ചു.