സുവർണജൂബിലി ആഘോഷം

Friday 04 July 2025 12:51 AM IST

പത്തനംതിട്ട : കുമ്പനാട് വൈ.എം.സി.എ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം അഞ്ചിന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറി​യി​ച്ചു. വൈകിട്ട് അഞ്ചിന് ജി​ല്ലാ കളക്ടർ എസ്.പ്രേംകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഡോ.യൂയാക്കിം മാർ കൂറിലോസ് ജൂബിലി പ്രവർത്തന പരിപാടികളുടെ ഉദ്ഘാടനവും അനുഗ്രഹപ്രഭാഷണവും നിർവഹിക്കും. വൈ.എം.സി.എ ദേശീയ ട്രഷറർ റെജി ജോർജ്ജ് മുഖ്യപ്രഭാഷണം നടത്തും. മുൻകാല നേതാക്കളെ ചടങ്ങിൽ ആദരിക്കും. പരമ്പരാഗത തൊഴിലുകളിൽ ദീർഘകാലം വിജയം കൈവരിച്ച സമീപവാസികളെയും ആദരിക്കും. ഒരു വർഷം നീണ്ടുനിൽക്കുന്ന ജൂബിലി പരിപാടികളിൽ ഭവനനിർമ്മാണം, വിവാഹം, വിദ്യാഭ്യാസം, 50 ഡയാലിസിസ് രോഗികൾക്ക് ചികിത്സ എന്നിവയ്ക്ക് സഹായം നൽകും. വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് തോമസ് വി ജോൺ, വൈസ് പ്രസിഡന്റ് അഡ്വ.ജോസഫ് നെല്ലാനിക്കൻ, സെക്രട്ടറി റോയി ഈപ്പൻ, ട്രഷറർ സിസിൽ ജോർജ്ജ് വർഗീസ്, ജൂബിലി കൺവീനർ എബി ജേക്കബ് എന്നിവർ പങ്കെടുത്തു.