കോൺഗ്രസ് സമര സംഗമങ്ങൾക്ക് ഇന്ന് തുടക്കം
Friday 04 July 2025 1:52 AM IST
തിരുവനന്തപുരം: വിവിധ മേഖലകളിലെ ജനങ്ങൾ നേരിടുന്ന പ്രയാസങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ട് ഡി.സി.സികളുടെ നേതൃത്വത്തിൽ ജില്ലകളിൽ നടത്തുന്ന സമരസംഗമങ്ങൾക്കും കൂട്ടായ്മകൾക്കും ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. വഴുതക്കാട് മൗണ്ട് കാർമ്മൽ കൺവെൻഷൻ സെന്ററിൽ വൈകിട്ട് 3ന് ഡി.സി.സി പ്രസിഡന്റ് പാലോട് രവി അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ,കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റുമാരായ എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ്, ഷാഫി പറമ്പിൽ,യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് തുടങ്ങിയവർ പങ്കെടുക്കും.