എം.ബി.എ സീറ്റ് ഒഴിവ്

Friday 04 July 2025 12:53 AM IST

പത്തനംതിട്ട : കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) എം.ബി.എ (ഫുൾ ടൈം) ബാച്ചിൽ ഒഴിവുളള സീറ്റിലേക്ക് ആറന്മുള കോ ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളേജിന്റെ ആഭിമുഖ്യത്തിൽ 5ന് രാവിലെ 10 മുതൽ ഓൺലൈൻ അഭിമുഖം നടക്കും. 50 ശതമാനം മാർക്കിൽ കുറയാതെയുളള ബിരുദമാണ് യോഗ്യത. സഹകരണ ജീവനക്കാരുടെ ആശ്രിതർക്ക് 20 ശതമാനം സീറ്റ് സംവരണം. എസ്.സി, എസ്.റ്റി ഫിഷറീസ് വിഭാഗങ്ങൾക്ക് ഫീസ് ആനുകൂല്യം ലഭിക്കും. ഡിഗ്രി അവസാനവർഷം ഫലം കാത്തിരിക്കുന്നവർക്കും പങ്കെടുക്കാം. ഫോൺ : 7907375755, 8547618290. വെബ്‌സൈറ്റ് . www.kicma.ac.in