ട്രഷറി നെറ്റ്‌വർക്ക് തകരാർ: ശമ്പള വിതരണം മുടങ്ങി
Friday 04 July 2025 1:51 AM IST
തിരുവനന്തപുരം: ട്രഷറി നെറ്റ്‌വർക്ക് തകരാറിലായതു കാരണം ഇന്നലെ സംസ്ഥാനത്ത് പലയിടത്തും ശമ്പള, പെൻഷൻ വിതരണം മുടങ്ങി. പ്രശ്നം പരിഹരിച്ച് ഇന്ന് വിതരണം പുനരാരംഭിക്കാനാവുമെന്ന് അധികൃതർ പറഞ്ഞു. ശമ്പള, പെൻഷൻ വിതരണത്തിന് 4,800 കോടിയാണ് വേണ്ടത്. ഇതിനായി ഒന്നാംതീയതി 2,000 കോടി വായ്പയെടുത്തിരുന്നു. പണത്തിന്റെ ദൗർലഭ്യം വിതരണത്തിന് തടസമല്ലെന്ന് സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു. അതേസമയം, മാസത്തിന്റെ ആദ്യ ദിവസങ്ങളിൽ ട്രഷറിയിൽ നെറ്റ്‌വർക്ക് തകരാർ പതിവാണെന്ന് പെൻഷൻകാർ ആരോപിച്ചു.