വീണാജോർജിന്റെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്

Friday 04 July 2025 12:07 AM IST

പത്തനംതിട്ട : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം ഇടിഞ്ഞുവീണ് യുവതി മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രി വീണാജോർജിന്റെ ഓഫീസിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു. ബലം പ്രയോഗിച്ച് പ്രവർത്തകരെ അറസ്റ്റു ചെയ്തു നീക്കി. നിയോജകമണ്ഡലം പ്രസിഡന്റ് നെജോയുടെ നേതൃത്വത്തിലെത്തിയ പ്രവർത്തകർ പൊലീസ് സ്ഥാപിച്ച ബാരിക്കേട് മറികടന്ന് ശക്തമായി പ്രതിഷേധിച്ചു. ഇതിനിടെ മന്ത്രിയുടെ ഓഫീസിലേക്ക് പ്രവർത്തകർ ഓടിക്കയറാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. ഇതോടെ യുവതി ഉൾപ്പടെയുള്ള പ്രവർത്തകരെ പൊലീസ് വളഞ്ഞുവയ്ക്കുകയായിരുന്നു.