യു.ഡി.റ്റി.എഫ് മേഖല നേതൃയോഗം

Friday 04 July 2025 12:12 AM IST

തിരുവല്ല : ജൂലൈ ഒൻപതിന് രാജ്യവ്യാപകമായി കേന്ദ്ര ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച പൊതുപണിമുടക്കിന് മുന്നോടിയായി യു.ഡി.എഫ് അനുകൂല തൊഴിലാളി സംഘടനകളുടെ (യു.ഡി.റ്റി.എഫ്) നേതൃത്വത്തിൽ തിരുവല്ല മേഖല കമ്മിറ്റിയുടെ നേതൃയോഗം നടത്തി. ഐ.എൻ.ടി.യു സി സംസ്ഥാന സെക്രട്ടറി തോട്ടുവ മുരളി ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ജി.ശ്രീകാന്ത് അദ്ധ്യക്ഷത വഹിച്ചു. യു.ടി.യു.സി പ്രസിഡന്റ് കെ.പി.മധുസൂദനൻ പിള്ള വിഷയാവതരണം നിർവഹിച്ചു. അജി മഞ്ഞാടി, റോബി ചാക്കോ, രതീഷ്.ആർ, ഏബ്രഹാം വർഗീസ്, ശ്രീജിത്ത് മുത്തൂർ, എ.ജി.ജയദേവൻ, പി.ജി.രംഗനാഥൻ, മോബിമോൻ, സജി ജോസഫ് എന്നിവർ സംസാരിച്ചു.