പഠനോപകരണ വിതരണം
Friday 04 July 2025 12:14 AM IST
കിഴക്കുപുറം : കിഴക്കുപുറം ഗവൺമെന്റ് എച്ച്.എസ്.എസിൽ കെ.ഇ.ഐ.ഇ.സിയുടെ നേതൃത്വത്തിൽ നടന്ന വായനദിന മത്സര വിജയികൾക്കുള്ള കെ.എം.പൊടിയൻ മെമ്മോറിയൽ അവാർഡ് വിതരണവും പഠനോപകരണ വിതരണ ഉദ്ഘാടനവും ജില്ലാപഞ്ചായത്ത് ഡിവിഷൻ അംഗം കൃഷ്ണകുമാർ നിർവഹിച്ചു. കെ.ഇ.ഐ.ഇ.സി ജില്ല പ്രസിഡന്റ് ബി.ജനാർദ്ദനന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീജ.ആർ.എസ്, ബീനാജോർജ്, ജോബോയ് ജോസഫ്, ബിജു, പ്രകാശ്, സജി, റാണി ജോൺ, എൻ.സുലൈമാൻ, ബിനോയ് എന്നിവർ സംസാരിച്ചു.