എൻ.ജി.ഒ സംഘ് ഉപവാസ സമരം
Friday 04 July 2025 12:15 AM IST
പത്തനംതിട്ട : ശമ്പളപരിഷ്കരണം നടത്താത്തതിൽ പ്രതിഷേധിച്ച് എൻ.ജി.ഒ സംഘ് ജില്ലാകമ്മിറ്റി ഉപവാസ സമരം നടത്തി. സംസ്ഥാന ജോയിന്റ് സെക്രട്ടറി പ്രദീപ് പുള്ളിത്തല ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എൻ.ജി.ഹരീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വനിതാ വിഭാഗം സംസ്ഥാന കൺവീനർ സിന്ധുമോൾ.പി.സി , സംസ്ഥാന സമിതി അംഗങ്ങളായ ജി.അനീഷ് , എസ്.ഗിരിഷ്, ജില്ലാ ഭാരവാഹികളായ പി.ആർ.രമേശ്, എൻ.രതീഷ്, എസ്.ഷാജി, പി.പ്രിയേഷ് , വിനോജ് ജി.നായർ, എസ്.പ്രദീപ്, രാജേഷ്.വി.എസ്, എസ്.ജി.ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു.