ജീവനെടുത്ത്  അനാസ്ഥ: കോട്ടയം മെഡി.കോളേജിൽ കെട്ടിടഭാഗം തകർന്നു, രോഗിക്കൊപ്പം വന്ന അമ്മ മരിച്ചു

Friday 04 July 2025 1:44 AM IST

കോട്ടയം: തകർന്നത് ഉപയോഗിക്കാത്ത കെട്ടിടമാണെന്ന് പറഞ്ഞ് നിസാരവത്കരിച്ചു. രക്ഷാപ്രവർത്തനം യഥാസമയം തുടങ്ങിയില്ല. രണ്ടുമണിക്കൂറാേളം തിരിഞ്ഞുനോക്കാൻ ആരുമില്ലാതെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൂന്നുനില കെട്ടിടത്തിന്റെ ടോയ്ലെറ്ര് ഭാഗം തകർന്നുണ്ടായ മരണത്തിന് പിന്നിൽ കടുത്ത അനാസ്ഥ.

പ്രതിപക്ഷ പ്രതിഷേധം സംസ്ഥാനത്താകെ ആളിക്കത്തി. മൂന്നുപേർക്ക് നിസാരപരിക്കേ ഉള്ളൂവെന്ന് തുടക്കത്തിൽ പ്രതികരിച്ച ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം. ഉപകരണങ്ങളില്ലാതെ ശസ്ത്രിക്രിയ മുടങ്ങിയെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസിന്റെ തുറന്നുപറച്ചിലിലൂടെ പുറത്തറിഞ്ഞ കെടുകാര്യസ്ഥതയ്ക്കു പിന്നാലെ സംഭവിച്ച ഈ ദുരന്തം നാടിന് വൻ ആഘാതമായി.

68 വർഷം പഴക്കമുള്ള കെട്ടിടത്തിന്റെ രണ്ടാംനിലയിലുള്ള അടച്ചിട്ടിരുന്ന ടോയ്ലെറ്റ് ഭാഗമാണ് തകർന്നത്. തലയോലപ്പറമ്പ് ഉമ്മാംകുന്ന് മേപ്പത്തുകുന്നേൽ വിശ്രുതന്റെ ഭാര്യയും വസ്ത്രശാല ജീവനക്കാരിയുമായ ഡി.ബിന്ദുവാണ് (52)​ മരിച്ചത്. ശസ്ത്രക്രിയയ്ക്കായി ന്യൂറോ ട്രോമോകെയർ വിഭാഗത്തിൽ ചികിത്സയിലുള്ള മകൾ നവമിയുടെ (20) പരിചരണത്തിന് നിന്ന ബിന്ദു ടോയ്ലെറ്റിൽ കുളിക്കാൻ കയറിയപ്പോഴായിരുന്നു അപകടം. നവമി ആന്ധ്ര അപ്പോളോ ആശുപത്രിയിലെ നഴ്സിംഗ് വിദ്യാർത്ഥിനിയാണ്.

ശസ്ത്രക്രിയ കഴിഞ്ഞ് പത്താംവാർഡിൽ കഴിയുന്ന വയനാട് സ്വദേശി ത്രേസ്യാമ്മയ്ക്കൊപ്പമെത്തിയ കൊച്ചുമകൾ അലീന വിൻസെന്റ് (11), ജിനു സജി (38),​ അത്യാഹിത വിഭാഗം ജീവനക്കാരൻ അമൽ പ്രദീപ് (20) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 10.50നായിരുന്നു ദുരന്തം. പരിക്കേറ്റവരെ രക്ഷിച്ചതോടെ മറ്റാരും ഉണ്ടാകില്ലെന്ന ധാരണയിൽ തെരച്ചിൽ നടത്താത്തതാണ് വിനയായത്. അമ്മയെ കാണാനില്ലെന്ന് മകൾ പറഞ്ഞതോടെയാണ് തെരച്ചിൽ തുടങ്ങിയത്. ഒരുമണിയോടെ ബിന്ദുവിനെ കണ്ടെത്തി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

ചുറ്റുമുണ്ടായിരുന്ന ആറു വാർഡുകളിലെ രോഗികളെ സർജിക്കൽ ബ്ലോക്കിലേക്ക് മാറ്റി. മുഖ്യമന്ത്രി പിണറായി വിജയൻ വൈകിട്ട് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ബിന്ദുവിന്റെ സംസ്കാരം ഇന്നുരാവിലെ 11ന് വീട്ടുവളപ്പിൽ. മകൻ നവനീത് സിവിൽ എൻജിനിയറാണ്.

കെട്ടിടം ഉപയോഗത്തിൽ ഇല്ലെന്ന വാദം പൊളിഞ്ഞു

പഴക്കമുള്ള കെട്ടിടം ഉപയോഗിച്ചിരുന്നില്ലെന്ന അധികൃതരുടെ വാദം തെറ്റ്. തകർന്ന ടോയ്ലെറ്റ് ഭാഗം അടങ്ങുന്ന രണ്ടാംനിലയിൽ 10,14,11 വാർഡുകളിലായി ന്യൂറോളജി, ജനറൽ മെഡിസിൻ, ഓർത്തോ, സർജറി വിഭാഗങ്ങൾ പ്രവർത്തിച്ചിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ രോഗികളടക്കം ഉണ്ടായിരുന്നു. 14-ാം വാർഡിലെ ടോയ്ലെറ്റ് ഭാഗമാണ് തകർന്നത്. വെള്ളംവീണ് ചുമരുകളടക്കം കുതിർന്നതിനാൽ ടോയ്ലെറ്റ് ഭാഗം മാത്രമാണ് അടച്ചിട്ടിരുന്നത്. മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കുകയോ ഉപയോഗിക്കുന്നത് വിലക്കുകയോ ചെയ്തിരുന്നില്ല. 2013ൽ കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് പുതിയ ബ്ളോക്ക് പണിതെങ്കിലും ഉദ്ഘാടനമായിട്ടില്ല.

മന്ത്രിമാരെ തെറ്റിദ്ധരിപ്പിച്ചു തെരച്ചിൽ വൈകി

ഒന്നര കിലോമീറ്റർ അകലെ മുഖ്യമന്ത്രിയുടെ മേഖലാ അവലോകന യോഗത്തിൽ പങ്കെടുക്കുകയായിരുന്ന മന്ത്രിമാരായ വി.എൻ.വാസവനും വീണാ ജോർജും ഉടൻ സ്ഥലത്തെത്തി മൂന്നുപേർ മാത്രമാണ് അപകടത്തിൽപ്പെട്ടതെന്ന് ആദ്യം പ്രതികരിച്ചു. ഇതോടെ തെരച്ചിലിന് ആരും തയ്യാറായില്ല. ഉപയോഗമില്ലാത്ത കെട്ടിടമാണെന്ന് ആശുപത്രി അധികൃതർ മന്ത്രിമാരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.

ഉ​ത്ത​ര​വാ​ദി​ത്വം​ ​ഏ​റ്റെ​ടു​ത്ത് ​സൂ​പ്ര​ണ്ട്

മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ൽ​ ​കെ​ട്ടി​ടം​ ​ഇ​ടി​ഞ്ഞു​ ​വീ​ണ് ​വീ​ട്ട​മ്മ​ ​മ​രി​ച്ച​ ​സം​ഭ​വ​ത്തി​ൽ​ ​ഉ​ത്ത​ര​വാ​ദി​ത്വം​ ​ഏ​റ്റെ​ടു​ത്ത് ​സൂ​പ്ര​ണ്ട് ​ഡോ.​ ​ടി.​ ​കെ.​ ​ജ​യ​കു​മാ​ർ.​ ​കെ​ട്ടി​ടം​ ​ഇ​ടി​ഞ്ഞു​ ​വീ​ണ​ ​വി​വ​രം​ ​തി​ര​ക്കി​യ​പ്പോ​ൾ​ 2​ ​പേ​ർ​ക്ക് ​പ​രി​ക്കേ​റ്റെ​ന്നാ​ണ് ​അ​റി​ഞ്ഞ​ത്.​ ​പൊ​ലീ​സി​ന്റെ​യും,​ ​ഫ​യ​ർ​ഫോ​ഴ്സി​ന്റെ​യും​ ​ഭാ​ഗ​ത്തു​നി​ന്ന് ​അ​ത്ത​രം​ ​റി​പ്പോ​ർ​ട്ടാ​ണ് ​ല​ഭി​ച്ച​ത്.​ ​താ​നാ​ണ് ​മ​ന്ത്രി​യോ​ടും​ ​ഇ​ക്കാ​ര്യം​ ​ധ​രി​പ്പി​ച്ച​ത്.​ ​കെ​ട്ടി​ട​ത്തി​ന് ​ബ​ല​ക്ഷ​യം​ ​ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും​ ​പൂ​ർ​ണ​മാ​യും​ ​അ​വി​ടു​ത്തെ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​മാ​റ്റാ​ൻ​ ​പ​റ്റു​ന്ന​ ​സാ​ഹ​ച​ര്യ​മ​ല്ലാ​യി​രി​ന്നു.

'അ​പ​ക​ടം​ ​ഏ​റെ​ ​വേ​ദ​നി​പ്പി​ക്കു​ന്ന​താ​ണ്.​ ​ഇ​ത്ത​ര​ത്തി​ലു​ള്ള​ ​സം​ഭ​വ​ങ്ങ​ൾ​ ​ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​നു​ള്ള​ ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ക്കും.​ ​ഒ​രു​ ​സം​ഭ​വ​മു​ണ്ടാ​യാ​ൽ​ ​മു​ൻ​വി​ധി​യോ​ടെ​ ​ന​ട​പ​ടി​യെ​ടു​ക്കാ​നാ​വി​ല്ല.​ ​വി​ഷ​യം​ ​പ​രി​ശോ​ധി​ക്ക​ണം.​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​രം​ഭി​ക്കു​ന്ന​ ​സ​മ​യ​ത്തെ​ ​ആ​ദ്യ​ത്തെ​ ​കെ​ട്ടി​ട​മാ​ണി​ത്.​ 2013​ ​കെ​ട്ടി​ട​ത്തി​ന് ​കാ​ല​പ്പ​ഴ​ക്ക​മു​ണ്ടെ​ന്ന് ​പ​റ​ഞ്ഞി​ട്ട് ​അ​തി​നെ​ ​കു​റി​ച്ച് ​ആ​രെ​ങ്കി​ലും​ ​അ​ന്വേ​ഷി​ക്കു​ക​യോ​ ​ഫ​ണ്ട് ​വ​ക​യി​രു​ത്തു​ക​യോ​ ​ചെ​യ്തി​ട്ടി​ല്ല.​ 526​ ​കോ​ടി​ ​രൂ​പ​ ​സ​ർ​ജി​ക്ക​ൽ​ ​ബ്ലോ​ക്കി​നും​ ​സൂ​പ്പ​ർ​ ​സ്‌​പെ​ഷ്യാ​ലി​റ്റി​ക്കു​മാ​യി​ ​ഇ​ട​തു​സ​‌​ർ​ക്കാ​ർ​ ​അ​നു​വ​ദി​ച്ചു.​ 565​ ​ബെ​ഡും​ 14​ ​ഓ​പ്പ​റേ​ഷ​ൻ​ ​തി​യേ​റ്റ​റും​ ​ഇ​വി​ടെ​യു​ണ്ട്.​ 99​ ​ശ​ത​മാ​നം​ ​നി​ർ​മ്മാ​ണ​വും​ ​പൂ​ർ​ത്തി​യാ​യി".

- മ​ന്ത്രി​ ​വി.​എ​ൻ.​ ​വാ​സ​വൻ

'അന്വേഷണത്തിന് കളക്ടറെ ചുമതലപ്പെടുത്തി. രക്ഷാപ്രവർത്തനം വൈകിയിട്ടില്ല. തകർന്നത് കാലപ്പഴക്കം ചെന്ന കെട്ടിടമാണ്. അപകടവിവരം അറിഞ്ഞ ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചു. ജെ.സി.ബി ഉൾപ്പെടെയുള്ള സംവിധാനങ്ങൾ എത്തിക്കാൻ പ്രയാസമായിരുന്നു".

-മന്ത്രി വീണാ ജോർജ്

10.50 എ.എം

കെട്ടിട ഭാഗം തകർന്നു,

പരിക്കേറ്റവരെ ഉടൻ രക്ഷിച്ചു

11.15

മന്ത്രിമാരായെ വീണാജോർജും

വി.എൻ. വാസവനും എത്തി

11.45

തെരച്ചിലിനായി ജെ.സി.ബി അടക്കം എത്തിച്ചു

12.50

തെരച്ചിൽ തുടങ്ങി, ഒരുമണിയോടെ ബിന്ദുവിനെ കണ്ടെത്തി