ലൈബ്രറി ആൻഡ് റീഡിംഗ് റൂം ഉദ്ഘാടനം

Friday 04 July 2025 12:59 AM IST
തഴവാ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ ഓണാട്ടുകരയുടെ സാഹിത്യകാരൻമാരെ സി.ആർ .മഹേഷ് എം .എൽ. എ ആദരിക്കുന്നു

കരുനാഗപ്പള്ളി: തഴവ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ ലൈബ്രറി ആൻഡ് റീഡിംഗ് റൂം ആരംഭിച്ചു. ഇതിന്റെ ഉദ്ഘാടനവും ഓണാട്ടുകരയിലെ സാഹിത്യകാരന്മാർക്കുള്ള ആദരവും പുസ്തകമേളയും എം.എൽ.എ. സി.ആർ. മഹേഷ് നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ഖലിലുദ്ദിൻ പൂയപ്പള്ളിൽ അദ്ധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ വിജയകുമാരി, റിട്ട. റീജണൽ ഡെപ്യുട്ടി ഡയറക്ടർ കെ.എ.വഹീദ, പ്രഥമാദ്ധ്യാപിക ബിന്ദു, കെ.ആർ. രതീഷ്, രാജേന്ദ്രൻ പിള്ള, പി.സി.സുനിൽ, പി.എം.ഷാജി, ചെറുകര ഷാനവാസ്, വിജയ ജാനകി എന്നിവർ സംസാരിച്ചു.

ഓണാട്ടുകരയിലെ സാഹിത്യകാരന്മാരായ ബിജു തുറയിൽ കുന്ന്, ജാബിർ എം. തഴവ, ഷാജി സോപാനം, തുളസീദാസ് പ്രയാർ, ബിന്ദു തേജസ്, അൻവർ ബാബു, മണപ്പള്ളി ഉണ്ണികൃഷ്ണൻ, സജിത നജീം, അമ്പിളി ഗോപാലകൃഷ്ണൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.