ആദർശ്.എം.സജിക്ക് സി.പി.എം ഓഫീസിൽ സ്വീകരണം
Friday 04 July 2025 12:05 AM IST
കൊല്ലം: എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആദർശ്.എം.സജിക്ക് സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിൽ സ്വീകരണം നൽകി. ജില്ലാ സെക്രട്ടറി എസ്.സുദേവൻ പൂച്ചെണ്ട് നൽകി സ്വീകരിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.രാജഗോപാൽ, ചിന്താ ജെറോം എന്നിവരടക്കം പ്രമുഖ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. ചാത്തന്നൂർ സ്വദേശിയാണ് ആദർശ്.എം.സജി. കർഷക കുടുംബാംഗങ്ങളായ സജി മാത്യു ജേക്കബിന്റെയും സുജ ജോണിന്റെയും മൂത്ത മകൻ. കൊട്ടിയം എസ്.എൻ.പോളി ടെക്നിക് വിദ്യാർത്ഥിയായിരിക്കെയാണ് എസ്.എഫ്.ഐയിൽ സജീവമായത്. ഡൽഹി ജനഹിത് ലോ കോളേജിലെ അവസാന വർഷ എൽ.എൽ.ബി വിദ്യാർത്ഥിയാണ്.