സോണി ചെറുവത്തൂർ ആലപ്പി റിപ്പിൾസ് കോച്ച്
Friday 04 July 2025 12:06 AM IST
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിൽ മുൻ കേരള ക്യാപ്ടൻ സോണി ചെറുവത്തൂർ ആലപ്പി റിപ്പിൾസിന്റെ മുഖ്യ പരിശീലകനാകും. ബിസിസിഐ ലെവൽ ടു പരിശീലകനാണ് സോണി.മൂന്ന് സീസണിൽ കേരളത്തെ രഞ്ജിയിൽ നയിച്ച സോണി അതിവേഗത്തിൽ 100 വിക്കറ്റുകൾ നേടിയ കേരള ബൗളറും രഞ്ജി ട്രോഫിയിൽ ഹാട്രിക് നേടിയ രണ്ട് കേരള ബൗളർമാരിൽ ഒരാളുമാണ്. നാഷണൽ ക്രിക്കറ്റ് അക്കാദമിയിലെ ഇന്ത്യ അണ്ടർ 19 സോണൽ ക്യാമ്പിലെ കോച്ചായിരുന്നു. കേരള അണ്ടർ 19, അണ്ടർ 16 ടീമുകളുടെ മുഖ്യപരിശീലകൻ, 2019ലെ കേരള രഞ്ജി ട്രോഫി ടീമിന്റെ ബൗളിങ് പരിശീലകൻ, പോണ്ടിച്ചേരി രഞ്ജി ട്രോഫി ടീമിന്റെ സെലക്ടർ എന്നീ നിലകളിലും പരിചയസമ്പന്നനാണ്. ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമാണ്.