കൊട്ടിയത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കണം: ഐ.എൻ.ടി.യു.സി

Friday 04 July 2025 12:07 AM IST

കൊല്ലം: കൊട്ടിയം ജംഗ്ഷനിലെ ഗതാഗതകുരുക്ക് അടിയന്തിരമായി പരിഹരിക്കണമെന്ന് ഐ.എൻ.ടി.യു.സി മയ്യനാട് മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. ഗതാഗതക്കുരുക്ക് കാരണം വ്യാപാരികളും പൊതുജനങ്ങളും ഓട്ടോ ടാക്സി തൊഴിലാളികളും പ്രൈവറ്റ് ബസ് ജീവനക്കാരും നരകയാതന അനുഭവിക്കുകയാണെന്നും യോഗം ആരോപി​ച്ചു.

ജില്ലാ പ്രസിഡന്റ്‌ എ.കെ. ഹഫീസ് ഉദ്ഘാടനം ചെയ്തു. തൊഴി​ലാളി​കളുടെ മക്കളി​ൽ എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു. ഐ.എൻ.ടി.യു.സിയിലേക്ക് പുതുതായി കടന്നുവന്ന ഓട്ടോറിക്ഷ തൊഴിലാളികൾക്ക് തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ സുധീർ കൂട്ടുവിള അദ്ധ്യക്ഷത വഹിച്ചു. വടക്കേവിള ശശി, ബി. ശങ്കരനാരായണ പിള്ള, ഒ.ബി. രാജേഷ്, എം. നൗഷാദ്, മോഹൻലാൽ, കൊട്ടിയം സാജൻ, അഡ്വ. ജി. അജിത്, സജീബ് ഖാൻ, സലാഹുദ്ദീൻ, താജുദീൻ, അയത്തിൽ ശ്രീകുമാർ, അഷ്‌റഫ്‌, മുനീർ ബാനു, ഷിഹാബുദീൻ എന്നിവർ സംസാരി​ച്ചു.