മുഖ്യമന്ത്രിക്ക് കരിങ്കൊടി

Friday 04 July 2025 12:40 AM IST

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ സന്ദർശനം കഴിഞ്ഞ് മടങ്ങിയ മുഖ്യമന്ത്രി പിണറായി വിജയനും, മന്ത്രി പി.രാജീവിനും നേരെ യൂത്തുകോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടി. പ്രവർത്തകരെ പൊലീസ് നീക്കം ചെയ്തു. ബി.ജെ.പി, യൂത്ത് ലീഗ്, എസ്.ഡി.പിഐ പ്രവർത്തകരും പ്രതിഷേധിച്ചു. മെഡിക്കൽ കോളേജ് ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി ആശയ വിനിമയം നടത്തി. പ്രതിഷേധ സാഹചര്യം കണക്കിലെടുത്ത് അധികനേരം നിൽക്കാതെ മടങ്ങി.