അന്വേഷണം വേണം: കെ.സി. വേണുഗോപാൽ

Friday 04 July 2025 12:46 AM IST

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് ഒരാളുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ എന്തുകൊണ്ട് രക്ഷാപ്രവർത്തനം വൈകിയെന്നതിൽ അന്വേഷണം വേണം. സംഭവം നടന്ന സ്ഥലത്തെത്തിയ ആരോഗ്യമന്ത്രി വീണാ ജോർജ്ജും മന്ത്രി വാസവനും നിജസ്ഥിതി പരിശോധിച്ച് അടിയന്തര രക്ഷാപ്രവർത്തനം നടത്തിയ ശേഷമാണ് തകർന്ന കെട്ടിടത്തിൽ ആളില്ലായിരുന്നുവെന്ന് പറയേണ്ടത്. ഇത് രക്ഷാപ്രവർത്തനത്തിന് കാലതാമസമുണ്ടാക്കി. അല്ലായിരുന്നെങ്കിൽ ഒരു ജീവൻ രക്ഷിക്കാമായിരുന്നു. കേരളത്തിലെ ആരോഗ്യമേഖല നാഥനില്ലാ കളരിയാണ്. സത്യം പറഞ്ഞ ഡോ. ഹാരിസിനെ മത്സരിച്ചാണ് മന്ത്രിമാർ ആക്രമിക്കുന്നത്.

-കെ.സി. വേണുഗോപാൽ

എ.ഐ.സി.സി ജനറൽ സെക്രട്ടറി

കോ​ട്ട​യം​ ​മെ​ഡി​ക്ക​ൽ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​ ​കെ​ട്ടി​ടം​ ​ഇ​ടി​ഞ്ഞു​വീ​ണ് ​സ്ത്രീ​മ​രി​ച്ച​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ആ​രോ​ഗ്യ​മ​ന്ത്രി​ ​രാ​ജി​വ​യ്ക്ക​ണം.​ കെ​ട്ടി​ടം​ ​അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​താ​ണെ​ന്നും​ ​അ​തി​ൽ​ ​ആ​രു​മി​ല്ലെ​ന്നും​ ​ഔ​ദ്യോ​ഗി​ക​മാ​യി​ ​പ്ര​ഖ്യാ​പി​ച്ച​തി​നാ​ലാ​ണ് ​ര​ക്ഷാ​പ്ര​വ​ർ​ത്ത​നം​ ​ന​ട​ക്കാ​തെ​ ​പോ​യ​ത്.​ ​ആ​രോ​ഗ്യ​രം​ഗം​ ​അ​ല​ങ്കോ​ല​മാ​ക്കി​യ​തി​ന്റെ​ ​ഉ​ത്ത​ര​വാ​ദി​ത്ത​വും​ ​അ​വ​ർ​ ​ഏ​റ്റെ​ടു​ക്ക​ണം.​ ​കെ​ട്ടി​ടം​ ​പൂ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നെ​ങ്കി​ൽ​ ​ആ​ ​സ്ത്രീ​ ​എ​ങ്ങ​നെ​യാ​ണ് ​അ​തി​നു​ള്ളി​ൽ​ ​ക​യ​റി​യ​ത്?​ ​തെ​റ്റാ​യ​ ​വി​വ​രം​ ​പ​റ​ഞ്ഞ​ ​ആ​രോ​ഗ്യ​മ​ന്ത്രി​യാ​ണ് ​ര​ക്ഷാ​പ്ര​വ​ർ​ത്ത​നം​ ​ഇ​ല്ലാ​താ​ക്കി​യ​ത്.​ ​ഒ​രു​ ​കാ​ര​ണ​വ​ശാ​ലും​ ​ന്യാ​യീ​ക​രി​ക്കാ​നാ​കാ​ത്ത​ ​ഗു​രു​ത​ര​ ​തെ​റ്റാ​ണ് ​മ​ന്ത്രി​ ​ചെ​യ്ത​ത്.

-വി.​ഡി.​ ​സ​തീ​ശ​ൻ ​ ​

​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​

ആ​രോ​ഗ്യ​രം​ഗം​ ​ത​ക​ർ​ച്ച​യു​ടെ​ ​പ​ര്യാ​യം​:​ ​സ​ണ്ണി​ ​ജോ​സ​ഫ്

ആ​ശു​പ​ത്രി​ ​കെ​ട്ടി​ടം​ ​ത​ക​ർ​ന്ന് ​ഒ​രാ​ൾ​ ​മ​രി​ക്കാ​നി​ട​യാ​യ​ത് ​മ​ന്ത്രി​മാ​രു​ടെ​ ​അ​നാ​സ്ഥ.​ ​സം​സ്ഥാ​ന​ത്തെ​ ​ആ​രോ​ഗ്യ​രം​ഗം​ ​ത​ക​ർ​ച്ച​യു​ടെ​ ​പ​ര്യാ​യ​മാ​ണ്.​ ​ആ​രോ​ഗ്യ​മ​ന്ത്രി​ ​രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​മ​ണ്ഡ​ലം​ ​കോ​ൺ​ഗ്ര​സ് ​ക​മ്മി​റ്റി​ക​ളു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പ​ഞ്ചാ​യ​ത്ത് ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ഇ​ന്ന് ​വൈ​കി​ട്ട് ​പ്ര​തി​ഷേ​ധ​ ​പ്ര​ക​ട​നം​ ​ന​ട​ത്തും. സ​ർ​ക്കാ​രി​ന്റെ​ ​ആ​രോ​ഗ്യ​മേ​ഖ​ല​യോ​ടു​ള്ള​ ​അ​വ​ഗ​ണ​ന​യ്ക്കും​ ​ജ​ന​വി​രു​ദ്ധ​ ​ന​യ​ങ്ങ​ൾ​ക്കു​മെ​തി​രെ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജു​ക​ൾ​ക്ക് ​മു​ന്നി​ൽ​ ​പ്ര​തി​ഷേ​ധം​ ​സം​ഘ​ടി​പ്പി​ച്ച​തി​ന്റെ​ ​തു​ട​ർ​ച്ച​യാ​യി​ 8​ന് ​എ​ല്ലാ​ ​ജി​ല്ല,​​​ ​താ​ലൂ​ക്ക് ​ആ​ശു​പ​ത്രി​ക​ൾ​ക്ക് ​മു​ന്നി​ലും​ ​പ്ര​തി​ഷേ​ധ​ ​ധ​ർ​ണ​ ​ന​ട​ത്തും

-​സ​ണ്ണി​ ​ജോ​സ​ഫ് കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ്

പ​ത്ത​നം​തി​ട്ട​ ​:​ ​കോ​ട്ട​യം​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​കെ​ട്ടി​ടം​ ​ഇ​ടി​ഞ്ഞു​വീ​ണ​ത് ​പോ​ലെ​ ​സ​ർ​ക്കാ​രും​ ​ഉ​ട​ൻ​ ​ഇ​ടി​ഞ്ഞു​വീ​ഴും. സി​സ്റ്റ​ത്തി​ന്റെ​ ​ത​ക​രാ​റെ​ന്ന് ​പ​റ​യു​മ്പോ​ൾ​ ​അ​ത് ​മ​ന്ത്രി​യു​ടെ​ ​പ​രാ​ജ​യ​മാ​ണ്.​ ​ആ​രോ​ഗ്യ​ ​വ​കു​പ്പി​ന് ​ദി​ശാ​ബോ​ധം​ ​ന​ൽ​കാ​ൻ​ ​സാ​ധി​ക്കാ​ത്ത​ ​മ​ന്ത്രി​ ​രാ​ജി​വ​യ്ക്ക​ണം.​ ​ഹ​രി​പ്പാ​ട് ​താ​ലൂ​ക്ക് ​ആ​ശു​പ​ത്രി​യി​ൽ​ ​അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​രു​ന്ന​ ​കെ​ട്ടി​ടം​ ​പൊ​ളി​ച്ചു​മാ​റ്റ​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും​ ​അ​വ​ഗ​ണി​ച്ചു.​ ​ഒ​ടു​വി​ൽ​ ​കെ​ട്ടി​ടം​ ​നി​ലം​പൊ​ത്തി. സ​ർ​ക്കാ​ർ​ ​ആ​ശു​പ​ത്രി​ക​ളി​ൽ​ ​മ​രു​ന്നി​ല്ലാ​ത്ത​ ​അ​വ​സ്ഥ​യാ​ണ്.​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​ഉ​പ​ക​ര​ണ​ങ്ങ​ളി​ല്ലെ​ന്ന​ ​വെ​ളി​പ്പെ​ടു​ത്ത​ൽ​ ​ന​ട​ത്തി​യ​ ​ഡോ​ക്ട​ർ​ക്കെ​തി​രെ​യാ​ണ് ​ഇ​പ്പോ​ൾ​ ​മ​ന്ത്രി​മാ​ർ.

-​ര​മേ​ശ് ​ചെ​ന്നി​ത്തല മു​ൻ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ്