ഗവർണറുടെ സുരക്ഷ കൂട്ടി

Friday 04 July 2025 12:52 AM IST

തിരുവനന്തപുരം: ഗവർണർ ആർലേക്കറുടെ സുരക്ഷ പൊലീസ് വർദ്ധിപ്പിച്ചു. രാജ്ഭവനിലും ഗവർണറുടെ പരിപാടികളിലും യാത്രകളിലും പൊലീസ് വിന്യാസം കൂട്ടി. രാജ്ഭവന് മുന്നിൽ കൂടുതൽ റിസർവ് പൊലീസിനെ നിയോഗിച്ചു. കേരള സർവകലാശാലാ രജിസ്ട്രാറുടെ സസ്പെൻഷനെത്തുടർന്ന് ഗവർണർക്കെതിരേ പ്രതിഷേധമുണ്ടാകാനിടയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തിരുന്നു. ഇതേത്തുടർന്നാണ് സുരക്ഷ കൂട്ടിയത്. ഗവർണറുടെ യാത്രകളിൽ കൂടുതൽ പൊലീസ് വാഹനങ്ങളും നിയോഗിച്ചിട്ടുണ്ട്.