വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു; മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് അധികൃതർ
Friday 04 July 2025 8:40 AM IST
തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലുള്ള മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. വി എസിന്റെ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. ഇന്ന് മെഡിക്കൽ ബോർഡ് വീണ്ടും യോഗം ചേർന്ന് ആരോഗ്യനില വിലയിരുത്തും.
തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. ഹൃദയം,വൃക്ക എന്നിവയുടെ പ്രവർത്തനത്തിൽ പുരോഗതിയില്ല. രക്തസമ്മർദ്ദവും സാധാരണ നിലയിലല്ല. തലച്ചോറിന്റെ പ്രവർത്തനം ഡോക്ടർമാർ വിലയിരുത്തുന്നുണ്ട്. അദ്ദേഹം വെന്റിലേറ്ററിൽ തുടരുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.