പഞ്ചായത്ത് കൺവെൻഷൻ

Saturday 05 July 2025 12:39 AM IST
പടം: കെ.എസ്.എസ്.പി.യു. വളയം പഞ്ചായത്ത് കൺവൻഷൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. പ്രദീഷ് ഉദ്ഘാടനം ചെയ്യുന്നു.

നാദാപുരം: കേരള സർവീസ് പെൻഷണേഴ്സ് യൂണിയൻ വളയം പഞ്ചായത്ത് കൺവെൻഷൻ വളയം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വളയം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. പ്രദീഷ് കൺവെൻഷൻ ഉദ്‌ഘാടനം ചെയ്തു. സുരേന്ദ്രൻ മംഗലശ്ശേരി അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന അംഗം എൻ.പി.കണ്ണനെ വാർഡ് മെമ്പർ വി.പി. ശശിധരൻ ആദരിച്ചു. എസ്.എസ്.എൽ.സിയിൽ സമ്പൂർണ എ. പ്ലസ് നേടിയ വിദ്യാർത്ഥികളെ എൻ.പി കണ്ണനും എൽ.എസ്.എസ്, യു.എസ്.എസ്. നേടിയവരെ കെ. ചന്ദ്രിയും അനുമോദിച്ചു. കെ. ഹേമചന്ദ്രൻ, എൻ. കുഞ്ഞിക്കണ്ണൻ, പി.ഇ. ലീല, എ.വി. അശോകൻ, പടിക്കൽ അബ്ദുല്ല, സി.എച്ഛ്. ശങ്കരൻ, ടി. സുകുമാരൻ, വി. ഗംഗാധരൻ, സി.എച്ച്. ശങ്കരൻ പ്രസംഗിച്ചു.