സി.പി.എം റോഡ് ഉപരോധിച്ചു

Saturday 05 July 2025 12:49 AM IST
സിപിഎം റോഡ് ഉപരോധിച്ചു

വണ്ടൂർ: പഞ്ചായത്തിലെ നിർമ്മാണം പൂർത്തീകരിച്ച് മാസങ്ങൾക്കകം തകർന്ന, വെള്ളാമ്പുറം പാലാമഠം റോഡ് ഉടൻ റീടാറിംഗ് നടത്തണമെന്ന് ആവശ്യപ്പെട്ട് സി.പി.എം റോഡ് ഉപരോധിച്ചു. പ്രതിഷേധ സമരം സി.ഐ.ടി. യു ഏരിയ പ്രസിഡന്റ് കെ.ടി. മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. എംഎൽഎ ഫണ്ട് 15 ലക്ഷവും ഗ്രാമപഞ്ചായത്തിന്റെ 20 ലക്ഷവും വകയിരുത്തി ടാറിംഗ് നടത്തിയ പ റോഡ് കഴിഞ്ഞ ഫെബ്രുവരി മൂന്നിനാണ് ഉദ്ഘാടനം ചെയ്തത്. മഴയെത്തിയതോടെ റോഡ് പൂർണമായും തകർന്നു. നിർമ്മാണത്തിൽ അഴിമതി നടന്നെന്നാണ് സി.പി.എം ആരോപിക്കുന്നത്. അദ്ധ്യക്ഷൻ സഹീർ മോയിക്കൽ അദ്ധ്യക്ഷത വഹിച്ചു. പി. ഗഫൂർ, അഡ്വ. അനിൽ നിരവിൽ , സി. ജയപ്രകാശ്, പി.അരുൺ,.അരിമ്പ്ര മോഹനൻ, ഒ. നൗഷാദ്, ശ്രീലത, എ.കെ. ബിനീഷ്, എ.വി.എം അസ്‌കർ, ടി.പി ഇബ്രാഹിം തുടങ്ങിയവർ നേതൃത്വം നൽകി