വാൻ ഹായ് കപ്പലിൽ വീണ്ടും തീപടരുന്നു, കപ്പലിലുള്ളത് 2500 ടണ്ണോളം എണ്ണ, ആശങ്ക
Friday 04 July 2025 8:01 PM IST
കൊച്ചി : കൊച്ചി തീരത്തിന് സമീപം ദിവസങ്ങൾക്ക് മുമ്പ് അപകടത്തിൽപെട്ട വാൻ ഹായ് കപ്പലിൽ വീണ്ടും തീ പടരുന്നു. തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് വീണ്ടും തീ പടർന്നത്. തീ കെടുത്താനുള്ള ശ്രമം തുടരുകയാണ്. തീ ഇനിയും ആളിക്കത്തിയാൽ കപ്പലിന്റെ സുരക്ഷയെ ബാധിച്ചേക്കുമെന്ന് ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗ് അറിയിച്ചു.
കപ്പലിൽ 2500 ടണ്ണോളം എണ്ണയുണ്ടെന്നാണ് വിവരം. ഇന്ത്യയുടെ സാമ്പത്തിക, സമുദ്ര മേഖലയ്ക്ക് പുറത്താണ് കപ്പൽ നിലവിലുള്ളത്. കപ്പലിലെ കണ്ടെയ്നറുകളുടയും ഇതിലെ ഉത്പന്നങ്ങളുടെയും വിവരങ്ങൾ കമ്പനി മറച്ചുവച്ചെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. പുതുതായി തീ പടർന്നത് കപ്പലിലെ അറയ്ക്കുള്ളിൽ കണ്ടെയ്നറുകൾ സൂക്ഷിച്ച ഭാഗത്ത് നിന്നാണ്. കത്തുന്ന രാസവസ്തുക്കൾ അടങ്ങിയ കണ്ടെയ്നറുകൾ അകത്ത് ഉണ്ടായിരിക്കാമെന്നും ഡി.ജി ഷിപ്പിംഗ് അറിയിച്ചിട്ടുണ്ട്.