പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു
Saturday 05 July 2025 12:03 AM IST
തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയിലെ പ്രാദേശിക റോഡുകൾ ഗതാഗത യോഗ്യമാക്കുക, മാലിന്യ നിർമ്മാർജ്ജനം കാര്യക്ഷമമാക്കുക, നഗരസഭയിലെ സമാന്തര ഭരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ടീം പോസിറ്റീവ് നഗരസഭയ്ക്ക് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. ടീം പോസിറ്റീവ് രക്ഷാധികാരിയും എൽ.ഡി.എഫ് തിരൂരങ്ങാടി മണ്ഡലം കൺവീനറുമായ അഡ്വ: സി. ഇബ്രാഹീം കുട്ടി ധർണ്ണ ഉദ്ഘാടനം ചെയ്തു.വർക്കിംഗ് ചെയർമാൻ സി.പി. നൗഫൽ അദ്ധ്യക്ഷത വഹിച്ചു. വിവിധ കക്ഷി നേതാക്കളായ കെ.രാമദാസ്, നൗഫൽ തടത്തിൽ, എൻ,എം, അബ്ദുൽ കരീം, സി,പി, ഗുഹരാജ്, കെ, രത്നാകരൻ, യാസീൻ തിരൂരങ്ങാടി, പ്രതിപക്ഷ നേതാവ് സി.എം. അലി എന്നിവർ സംസാരിച്ചു. ഇ.പി. മനോജ് സ്വാഗതവും ജലീൽ ആങ്ങാടൻ നന്ദിയും പറഞ്ഞു.