അനുവാദമില്ലാതെ റോഡ് വെട്ടിയ സംഭവം: ആലിക്കോയക്ക് ഭൂമിയുടെ വില തിരിച്ചു നൽകണമെന്ന് സി.പി.ഐ
Saturday 05 July 2025 12:10 AM IST
പരപ്പനങ്ങാടി :ചെട്ടിപ്പടി ആലുങ്ങൽ ബീച്ചിൽ അനുവാദമില്ലാതെ റോഡ് വെട്ടിയതിൽ ഭൂമിയുടെ വില തിരിച്ചു നൽകണമെന്ന് സി.പി.ഐ പരപ്പനങ്ങാടി ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.പി. സക്കറിയ ആവശ്യപ്പെട്ടു . സുഖമില്ലാതെ കിടന്ന മത്സ്യത്തൊഴിലാളിയായ ആദന്റെ പുരക്കൽ ആലിക്കോയയുടെ വീടിനോട് ചേർന്നുള്ള 7.50 സെന്റ് സ്ഥലമാണ് അദ്ദേഹത്തിന്റെ അനുമതിയില്ലാതെ ഹാർബർ എൻജിനീയറിംഗ് വകുപ്പ് ഏറ്റെടുത്ത് റോഡ് വെട്ടിയത് .ഇതിനെതിരെ നിരവധി സർക്കാർ ഓഫീസുകൾ കയറിയിറങ്ങിയ ആലിക്കോയക്ക് അവസാനം ന്യൂനപക്ഷ കമ്മിഷൻ നൽകിയ കത്തിന്റെ ആശ്വാസത്തിലാണ് നടപടി വന്നത് . ഇതുപ്രകാരം ജില്ലാ കളക്ടർ നടപടി എടുക്കണമെന്നും റോഡിനായി എടുത്ത വസ്തുവിന്റെ വില ഹാർബർ എൻജിനീയറിംഗ് ഡിപ്പാർട്‌മെന്റിൽ നിന്നും ഈടാക്കി ആലിക്കോയക്ക് നൽകണമെന്നും സക്കറിയ കേയി ആവശ്യപ്പെട്ടു