ജോലി വാഗ്ദാനം ചെയ്ത് തുക തട്ടിയതായി പരാതി
Saturday 05 July 2025 12:35 AM IST
പെരുമ്പാവൂർ: ഓസ്ട്രിയയിൽ ജോലി വാഗ്ദാനം ചെയ്ത് കോട്ടയം തലയോലപ്പറമ്പിൽ സ്വകാര്യ സ്ഥാപനം നടത്തുന്നവർ പണം തട്ടിയതായി പരാതി. സൗത്ത് വല്ലം മല്ലശേരി വീട്ടിൽ എം.കെ. സെയ്തുമുഹമ്മദാണ് ഷിജുമോൻ, എ. ബെന്നി എന്നിവർക്കെതിരെ പരാതി നൽകിയത്. മകന് വിസ ശരിയാക്കാൻ 61,000 രൂപയാണ് സെയ്തുമുഹമ്മദ് ഇവർക്ക് നൽകിയത്. വിസ ലഭിക്കാതായതോടെ പണം തിരികെ ചോദിച്ചപ്പോൾ ബാങ്ക് ഓഫ് ഇന്ത്യയുടെ ചെക്ക് നൽകി. എന്നാൽ ബാങ്കിന്റെ പെരുമ്പാവൂർ ബ്രാഞ്ചിൽ കളക്ഷന് നൽകിയപ്പോൾ അക്കൗണ്ടിൽ പണമില്ലെന്ന കാരണത്താൽ ചെക്ക് മടക്കുകയായിരുന്നു.
ഇതോടെ കോട്ടയം ജില്ലാ പോലീസ് മേധാവി, എസ്.പി. ഓഫീസ് ആലുവ, എസ്.എച്ച്.ഒ. പെരുമ്പാവൂർ എന്നിവർക്ക് സെയ്തുമുഹമ്മദ് പരാതി നൽകി.