മത്സ്യക്കുഞ്ഞ് നിക്ഷേപം

Saturday 05 July 2025 1:54 AM IST
കൊടുവായൂർ കോട്ടേക്കുളത്തിൽ ജനകീയ മത്സ്യക്കൃഷി പദ്ധതിയുടെ ഉദ്ഘാടനം മത്സ്യക്കുഞ്ഞുങ്ങളെ കുളത്തിൽ നിക്ഷേപിച്ച് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ആറുമുഖൻ നിർവഹിക്കുന്നു.

കൊടുവായൂർ: കേരള സർക്കാർ ഫിഷറീസ് വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേർന്ന് നടപ്പാക്കുന്ന ജനകീയ മത്സ്യക്കൃഷി പദ്ധതി രണ്ടാംഘട്ടത്തിന് കൊടുവായൂർ പഞ്ചായത്തിൽ തുടക്കമായി. പഞ്ചായത്തിലെ മൂന്ന് പൊതുകുളങ്ങളിലായി 734 സെന്റ് വിസ്തൃതിയിൽ 22020 മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. കോട്ടേക്കുളത്തിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ആറുമുഖൻ പദ്ധതി ഉദ്ഘാടനം ചെയ്തു. 2025-26 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മത്സ്യകൃഷി നടപ്പാക്കുന്നത്. പഞ്ചായത്ത് അംഗങ്ങളായ സുനിൽ, ഷീല, അക്വാകൾച്ചർ പ്രൊമോട്ടർ യു.പ്രവീൺ തുടങ്ങിയവർ പങ്കെടുത്തു.