ജേണൽ പ്രകാശനം
Saturday 05 July 2025 1:55 AM IST
പാലക്കാട്: ഗവ. വിക്ടോറിയ കോളേജ് ഇംഗ്ലീഷ് വിഭാഗം പ്രസിദ്ധീകരിക്കുന്ന വാർഷിക ജേർണൽ 'ലിറ്റ്സ്കേപ്പ്' എട്ടാം പതിപ്പിന്റെ പ്രകാശനം പത്തിരിപ്പാല ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രൻസിപ്പൽ ഇൻ ചാർജ് പ്രൊഫ. ഡോ. പി.വി.അനിൽകുമാർ നിർവഹിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ. സോജൻ ജോസ്, ഇംഗ്ലീഷ് വകുപ്പ് മേധാവി ഡോ. എ.കെ.ലക്ഷ്മി, ഐ.ക്യു.എ.സി കോഓർഡിനേറ്റർ ഡോ. കെ.പ്രദീഷ്, കോളേജ് ലൈബ്രേറിയൻ പി.വി.അബ്ദുൾ ഖാദർ, ചീഫ് എഡിറ്റർ ഡോ. വി.എൽ.തോമസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.