ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക്
Saturday 05 July 2025 12:56 AM IST
തിരുവനന്തപുരം: നേരത്തെ നടത്തിയ ചികിത്സയുടെ ഭാഗമായ പരിശോധനകൾക്കായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പുലർച്ചെ യു.എസിലേക്ക് തിരിച്ചു. രണ്ടുമാസം മുമ്പേ നിശ്ചയിച്ച യാത്രയാണ്. പത്തു ദിവസത്തോളം യു.എസിലായിരിക്കും. ഭാര്യ കമലവിജയനും ഒപ്പമുണ്ട്. തിരുവനന്തപുരത്തു നിന്ന് ദുബായ് വഴിയാണ് യാത്ര. യു.എസിലെ മയോ ക്ളിനിക്കിലായിരുന്നു ചികിത്സ.