ഡെന്റൽ ക്യാമ്പിന് തുടക്കമായി

Saturday 05 July 2025 1:58 AM IST
ആമയൂർ പുതിയ റോഡ് എം.ഇ.എസ് എ.എം.എൽ.പി സ്‌കൂളിൽ നടന്ന സൗജന്യ ഡെന്റൽ ക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങ്.

പട്ടാമ്പി: എം.ഇ.എസ് ഡെന്റൽ ഹോസ്പിറ്റലിന് കീഴിൽ സൗജന്യ ക്യാമ്പിന് തുടക്കം കുറിച്ച് ആമയൂർ പുതിയ റോഡ് എം.ഇ.എസ് എ.എം.എൽ.പി സ്‌കൂൾ. എം.ഇ.എസ് പട്ടാമ്പി യൂണിറ്റ് പ്രസിഡന്റ് പി.കുഞ്ഞലി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ടി.അബ്ദുല്ല കുട്ടി, പ്രധാന അദ്ധ്യാപിക സാബിറ, ചെയർമാൻ പി.എം.എ.റഷീദ്, യൂത്ത് വിംഗ് യൂണിറ്റ് പ്രസിഡന്റ് അനീസ് ആലിക്കൽ, വാർഡ് മെമ്പർ വേലായുധൻ, എം.ഇ.എസ് ഭാരവാഹികളായ പ്രൊഫ.ജാബിർ മൂസ, ടി.പി.ശിഹാബുദ്ധീൻ, ഡോ.എ.അബ്ദുൽ ഗഫൂർ, അഡ്വ.മുഹമ്മദ് ഷഫീഖ്, കെ.ഹംസ, യൂസഫലി എന്നിവർ സംസാരിച്ചു.