കെ.എസ്.ആർ.ഇ.എ സമ്മേളനം
Saturday 05 July 2025 12:12 AM IST
കാഞ്ഞങ്ങാട്: കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും ജില്ലാ ആശുപത്രി വഴി സർവീസ് നടത്തുന്ന ബസുകൾക്ക് നിലവിലെ സർവീസ് റോഡിന് സമാന്തരമായി ചെമ്മട്ടംവയൽ കോട്ട റോഡിലേക്ക് അപ്രോച്ച് റോഡ് അനുവദിക്കണമെന്ന് കെ.എസ്.ആർ.ഇ.എ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.ആർ ഗിരീഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.എം ബാലകൃഷ്ണൻ അദ്ധ്യക്ഷനായി. കെ. പ്രദീപ്കുമാർ രക്തസാക്ഷി പ്രമേയവും കെ. ശ്രീജ പ്രമേയവും അവതരിപ്പിച്ചു. സെക്രട്ടറി കെ. സുജിത്ത് റിപ്പോർട്ടും കെ.പി. സന്തോഷ് കുമാർ വരവുചെലവ് കണക്കും അവതരിപ്പിച്ചു. ഭാരവാഹകൾ: കെ. പ്രകാശൻ (പ്രസിഡന്റ്), കെ. സുജിത്ത് (സെക്രട്ടറി), കെ. സുരേശൻ (ട്രഷറർ), കെ. പ്രശാന്ത്, പി.വി. മനോജ്, കെ. ശ്രീജ (ജോയിന്റ് സെക്രട്ടറിമാർ), കെ.പി. സന്തോഷ് കുമാർ, ഒ. കൃഷ്ണൻ, അശ്വതി പി. നായർ (വൈസ് പ്രസിഡന്റുമാർ).