'പുസ്തകക്കൂട്' ഒരുക്കി
Saturday 05 July 2025 12:19 AM IST
കോഴിക്കോട്: ഇരുവള്ളൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് 'പുസ്തകക്കൂട്' ഓപ്പൺ ലൈബ്രറി ഒരുക്കി ചേളന്നൂർ എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വളണ്ടിയർമാർ . 'വായനയാണ് ലഹരി' പദ്ധതിയുടെ ഭാഗമായി വളണ്ടിയർമാർ ശേഖരിച്ച പുസ്തകങ്ങൾ ഉപയോഗിച്ചാണ് ഓപ്പൺ ലൈബ്രറി സജ്ജമാക്കിയത്. ചേളന്നൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.കെ കവിത ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് കൊയിലാണ്ടി ക്ലസ്റ്റർ കൺവീനർ കെ.പി അനിൽകുമാർ മുഖ്യാതിഥിയായി. പി. ബിജു അദ്ധ്യക്ഷത വഹിച്ചു. പി. ജൂലി, എ.കെ പ്രവീഷ്, സോണി ശങ്കർ, മെഹ്ഷ സൽമ, ഹനാൻ എന്നിവർ സംബന്ധിച്ചു. പി.കെ ഷീജ സ്വാഗതം പറഞ്ഞു.