അനുസ്‌മരണം സംഘടിപ്പിച്ചു
Saturday 05 July 2025 12:21 AM IST
വടകര: അദ്ധ്യാപകനായിരുന്ന കെ.കെ. കണ്ണൻ മാസ്റ്ററുടെ 26മത് ചരമ വാർഷികം ആർ.ജെ.ഡി. ചോറോട് ഈസ്റ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ നടത്തി. രാവിലെ 7 മണിക്ക് പ്രഭാതഭേരി മാങ്ങോട്ട് പാറയിൽ നിന്നും ആരംഭിച്ച് സ്മൃതി മണ്ഡപത്തിൽ സമാപിച്ചു. തുടർന്ന് പുഷ്പ്പാർച്ചന നടത്തി. അനുസ്മരണ പരിപാടി ആർ.ജെ.ഡി. വടകര മണ്ഡലം പ്രസിഡൻ്റ് കെ.കെ. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.എം. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം പ്രസാദ് വിലങ്ങിൽ, പി.കെ. ഉദയകുമാർ, എം.എം.ശശി, കെ.ടി.കെ.ശേഖരൻ എന്നിവർ പ്രസംഗിച്ചു. എം.കെ.രാഘവൻ സ്വാഗതവും രാജൻ സി.കെ. നന്ദിയും പറഞ്ഞു.