പ്രതിഷേധ സദസും പ്രകടനവും
Saturday 05 July 2025 12:23 AM IST
മേപ്പയ്യൂർ: കോട്ടയം മെഡിക്കൽ കോളേജിലുണ്ടായ അപകടത്തിൽ പ്രതിഷേധിച്ച് മേപ്പയ്യൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ സദസും സംഘടിപ്പിച്ചു. ആരോഗ്യ മന്ത്രി വീണാ ജോർജ്ജിൻ്റെ കോലം കത്തിച്ചു. പി.കെ അനീഷ് അദ്ധ്യക്ഷനായി. കെ.പി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.പി വേണുഗോപാൽ, ഇ.കെ മുഹമ്മദ് ബഷീർ, സുധാകരൻ പറമ്പാട്ട്, ഷബീർ ജന്നത്ത് എടയിലാട്ട് ഉണ്ണികൃഷ്ണൻ, ആന്തേരി ഗോപാലകൃഷ്ണൻ, പി.കെ സുധാകരൻ എം.വി ചന്ദ്രൻ, എം.എം അർഷിന, കെ.കെ അനുരാഗ് പ്രസംഗിച്ചു. റിൻജു രാജ് എടവന ,മേലാട്ട് ബാലകൃഷ്ണൻ ,സുരേഷ് മൂനടിയിൽ, വി.ടി സത്വനാഥൻ, നിധിൻ വിളയാട്ടൂർ നേതൃത്വം നൽകി.