ആശാ പ്രവർത്തകർക്ക് കെ.പി.സി.സിയുടെ ഒരു ലക്ഷം രൂപ സഹായം

Saturday 05 July 2025 1:27 AM IST

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന ആശാ പ്രവർത്തകർക്ക് കെ.പി.സി.സിയുടെ സാമ്പത്തിക സഹായം . സെക്രട്ടറിയേറ്റിന് മുന്നിലെ സമര

പന്തലിലെത്തി കെ.പി.സി.സി പ്രസിഡൻറ് സണ്ണി ജോസഫ് എം.എൽ എ ഒരു ലക്ഷം രൂപ കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.മിനിക്ക് കൈമാറി.

പ്രവാസി വ്യവസായ എം.പത്മനാഥ് അഴീക്കോടാണ് ആശാ പ്രവർത്തകർക്ക് നൽകാനുള്ള തുക കെ.പി.സി.സിക്ക് സംഭാവന ചെയ്തത്.