കുടുംബ സംഗമം നടത്തി
Saturday 05 July 2025 12:30 AM IST
മേപ്പയ്യൂർ. ഇന്ത്യൻ നാഷണൽ കോൺഗ്രസ് മേപ്പയ്യൂർ മണ്ഡലം 11-ാം വാർഡ് കമ്മിറ്റി നിടുമ്പൊയിലിൽ മഹാത്മാഗാന്ധി കുടുംബ സംഗമം നടത്തി. വിവിധ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ചവരെ സംഗമത്തിൽ ആദരിച്ചു. ഡി.സി.സി സെക്രട്ടറി നിജേഷ് അരവിന്ദ് ഉദ്ഘാടനം ചെയ്തു. മനോജ് ചാനത്ത് അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി സെക്രട്ടറിമാരായ ഇ.അശോകൻ , ഇ.അശോകൻ, മുനീർ എരവത്ത്, മണ്ഡലം പ്രസിഡൻ്റ് പി.കെ അനീഷ് , ബ്ലോക്ക് കമ്മിറ്റി പ്രസിഡൻ്റ് കെ.പി രാമചന്ദ്രൻ, കെ.കെ അനുരാഗ്, കെ.എം ശ്യാമള, യു.എൻ മോഹനൻ, പറമ്പാട്ട് സുധാകരൻ എന്നിവർ പ്രസംഗിച്ചു. കെ.വി കുഞ്ഞമ്മത് സ്വാഗതവും രേഷ്മ ഷാജി നന്ദിയും പറഞ്ഞു.