രണ്ടു നിപ കേസുകൾ, 3 ജില്ലകളിൽ ജാഗ്രത

Saturday 05 July 2025 1:39 AM IST

തിരുവനന്തപുരം : രണ്ട് നിപ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ ജാഗ്രതാ നിർദേശം. പാലക്കാട്, മലപ്പുറം ജില്ലകളിലുള്ളവർക്കാണ് രോഗമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. മലപ്പുറം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ നടത്തിയ പരിശോധനയിൽ നിപ കണ്ടെത്തിയതിനെ തുടർന്ന് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ സ്ഥിരീകരണത്തിനായി സാമ്പിളുകൾ അയച്ചു. സ്ഥിരീകരണം ലഭിക്കുന്നതിനു മുമ്പ് തന്നെ പ്രോട്ടോകോൾ പ്രകാരം പ്രതിരോധ നടപടികൾ ശക്തമാക്കാൻ നിർദേശം നൽകി.

മൂന്നു ജില്ലകളിലും ഒരേ സമയം പ്രതിരോധ പ്രവർത്തനം നടത്തും. 26 കമ്മിറ്റികൾ വീതം മൂന്നു ജില്ലകളിൽ രൂപീകരിച്ചു. പൊലീസിന്റെ സഹായത്തോടെ സമ്പർക്കപ്പട്ടിക തയ്യാറാക്കും.

സ്റ്റേറ്റ് ഹെൽപ്പ് ലൈനും ജില്ലാ ഹൈൽപ്പ് ലൈനുമുണ്ടാകും. രോഗബാധിതരുള്ള ജില്ലകളിൽ കണ്ടയ്ൻമെന്റ് സോണുകൾ പ്രഖ്യാപിക്കും. അസ്വാഭാവിക മരണങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ പരിശോധിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് നിർദ്ദേശം നൽകിയതായും മന്ത്രി വ്യക്തമാക്കി.

സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക​യിൽ345​ ​പേർ

തി​രു​വ​ന​ന്ത​പു​രം​ ​:​ ​മ​ല​പ്പു​റ​ത്ത് 211,​പാ​ല​ക്കാ​ട് 91,​ ​കോ​ഴി​ക്കോ​ട് 43​ ​എ​ന്നി​ങ്ങ​നെ​ ​സം​സ്ഥാ​ന​ത്ത് ​നി​പ​ ​സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ​ 345​ ​പേ​രു​ള്ള​താ​യി​ ​മ​ന്ത്രി​ ​വീ​ണാ​ ​ജോ​ർ​ജ് ​അ​റി​യി​ച്ചു.​ ​കോ​ഴി​ക്കോ​ട് ​എ​ല്ലാ​വ​രും​ ​ആ​രോ​ഗ്യ​ ​പ്ര​വ​ർ​ത്ത​ക​രാ​ണ്.​ ​മ​ല​പ്പു​റം,​ ​കോ​ഴി​ക്കോ​ട് ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജു​ക​ളി​ൽ​ ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ൽ​ ​നി​പ​ ​ക​ണ്ടെ​ത്തി​യ​തി​നെ​ ​തു​ട​ർ​ന്ന് ​പൂ​നെ​ ​വൈ​റോ​ള​ജി​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ​ ​അ​യ​ച്ച​ ​സാ​മ്പി​ളു​ക​ളി​ൽ​ ​പാ​ല​ക്കാ​ട് ​ചി​കി​ത്സ​യി​ലു​ള്ള​യാ​ൾ​ ​പോ​സി​റ്റീ​വാ​യി.​ ​പാ​ല​ക്കാ​ട്ടെ​ ​രോ​ഗി​യു​ടെ​ ​റൂ​ട്ട് ​മാ​പ്പ് ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​കോ​ഴി​ക്കോ​ട്,​ ​മ​ല​പ്പു​റം,​ ​പാ​ല​ക്കാ​ട് ​ജി​ല്ല​ക​ളി​ൽ​ ​ജാ​ഗ്ര​താ​ ​നി​ർ​ദേ​ശം​ ​ന​ൽ​കി​യി​ട്ടു​ണ്ട്.
അ​തേ​സ​മ​യം​ ​വ​വ്വാ​ലു​ക​ളെ​ ​പ​ട​ക്കം​ ​പൊ​ട്ടി​ച്ചോ​ ​മ​റ്റോ​ ​ഓ​ടി​ക്കാ​ൻ​ ​പാ​ടി​ല്ലെ​ന്ന് ​വി​ദ​ഗ്ദ്ധ​ർ​ ​പ​റ​ഞ്ഞു.​ ​ആ​ശു​പ​ത്രി​ക​ളും​ ​ആ​രോ​ഗ്യ​ ​സ്ഥാ​പ​ന​ങ്ങ​ളും​ ​കേ​ന്ദ്രീ​ക​രി​ച്ച് ​കോ​ണ്ടാ​ക്ട് ​ട്രെ​യ്സിം​ഗ് ​ശ​ക്ത​മാ​ക്കാ​ൻ​ ​നി​ർ​ദേ​ശം​ ​ന​ൽ​കി.