പ്ളാച്ചിമടയിൽ ഇനി സിനിമാ ചിത്രീകരണം
Saturday 05 July 2025 1:42 AM IST
തിരുവനന്തപുരം: പാലക്കാട് പ്ളാച്ചിമടയിൽ കൊക്കക്കോള കമ്പനി പ്രവർത്തിച്ചിരുന്ന സ്ഥലം സിനിമാ ചിത്രീകരണത്തിന് രണ്ട് മാസത്തേക്ക് പാട്ടത്തിന് റവന്യൂവകുപ്പ് വിട്ടുകൊടുത്തു. സെന്റിന് പ്രതിദിനം 75 രൂപ നിരക്കിൽ നിബന്ധനകൾക്ക് വിധേയമായിട്ടാണ് ഫ്രൈഡേ ഫിലിം ഹൗസിന് പാട്ടത്തിന് നൽകുന്നത്. സർക്കാരിന് ഒമ്പത് ലക്ഷത്തോളം രൂപ ലഭിക്കും.
ജയസൂര്യയെ നായകനാക്കി മിഥുൻമാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ആട് -3 എന്ന ചിത്രമാണ് ഇവിടെ ഷൂട്ട് ചെയ്യുക. 2015-ൽ പുറത്തിറങ്ങിയ ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിന്റെ മൂന്നാം അടുത്ത ഭാഗമാണിത്.