വിവരാവകാശം: വീഴ്ച വരുത്തിയാൽ പിഴയടക്കേണ്ടത് വകുപ്പ് ആസ്ഥാനം

Saturday 05 July 2025 1:44 AM IST

തിരുവനന്തപുരം:വിവരാവകാശ നിയമ പ്രകാരമുള്ള ജോലികളിൽ ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയാൽ നഷ്ടപരിഹാരം നൽകേണ്ടത് വകുപ്പാണെന്ന് സംസ്ഥാന വിവരാവകാശ സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ.എ. അബ്ദുൽ ഹക്കീമിന്റെ ഉത്തരവ്.

അതേസമയം നിരന്തരം വിവരങ്ങൾ നല്കാൻ തടസ്സം നിന്നാൽ വിവരം നല്കാതിരിക്കുന്ന ഓഫീസറെ വകുപ്പ് 20(1) പ്രകാരം ദിവസം 250 രൂപ ക്രമത്തിൽ 25000രൂപ വരെ കമ്മിഷന് ഫൈൻ ചുമത്താം. അത് ഓഫീസർ സ്വന്തം നിലയിൽ സർക്കാറിൽ അടയ്ക്കണം.